ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും സീനിയര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ ഇന്ത്യ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.
അശ്വിനെ തിരഞ്ഞെടുക്കാത്തത് ഇംഗ്ലണ്ടിലെ നാല് ടെസ്റ്റുകളിലുട നീളം ഞങ്ങള്‍ കണ്ട ഏറ്റവും മികച്ച നോണ്‍ സെലക്ഷന്‍ ആയിരിക്കണം. 413 ടെസ്റ്റ് വിക്കറ്റുകളും 5 ടെസ്റ്റ് സെഞ്ചുറികളുമുള്ള താരത്തെയാണ് അവഗണിക്കുന്നത്, ഭ്രാന്ത്, എന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ പ്രതികരണം.
ഇന്ത്യയുടെ ഇലവനില്‍ അശ്വിന്‍ ഇല്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും രണ്ട് സ്പിന്നര്‍മാരെയും മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും കളിക്കാന്‍ മതിയായ ഇടമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ടോം മൂഡിയും പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷം വിദേശത്ത് അശ്വിന്റെ പ്രകടനം അസാധാരണമായിരുന്നുവെന്നും, തീരുമാനം അംഗീകരിക്കുവാന്‍ അശ്വിനും ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരമായ സാബാ കരീമിന്റെ പ്രതികരണം.

