സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്ലി; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 23,000 റണ്‍സ് !

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടി റെക്കോര്‍ഡ് കുറിച്ച് നായകന്‍ വിരാട് കോഹ്ലി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 23,000 റണ്‍സ് എന്ന റെക്കോഡാണ് കോഹ്‌ലി ഓവലില്‍ നേടിയെടുത്തത്. ഇതുവരെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്ന നേട്ടം കൊഹ്ലി അടിച്ചെടുക്കുകയായിരുന്നു.

സചിന്‍ 522 ഇന്നിങ്‌സിലാണ് അത്രയും റണ്‍സ് നേടിയിരുന്നതെങ്കില്‍ 490 ഇന്നിങ്‌സ് മാത്രമാണ് കോഹ്‌ലിക്കു വേണ്ടിവന്നത്. സച്ചിനു പിറകില്‍ മൂന്നാമനായുളളത് മുന്‍ ഓസീസ് നായകന്‍ റികി പോണ്ടിങ്ങാണ്- 544 ഇന്നിങ്‌സില്‍. ജാക് കാലിസ് നേടിയത് 551ല്‍. രാഹുല്‍ ദ്രാവിഡും അത്രയും റണ്‍സ് പിന്നിട്ടിട്ടുണ്ടെങ്കിലും 576 ഇന്നിങ്‌സ് വേണ്ടിവന്നു.