മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ‘വാരിയന്‍കുന്നന്‍’ ഒരുക്കുമെന്ന് ഒമര്‍ലുലു !

കൊച്ചി: മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ‘വാരിയന്‍കുന്നന്‍’ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു. വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഒമര്‍ലുലു രംഗത്തെത്തിയിരിക്കുന്നത്.

ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ‘വാരിയന്‍കുന്നന്‍’ ഒരുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും’, ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.