രാജ്യത്ത് വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 25.50 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. ഇക്കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 50 രൂപയാണ്.

തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നാല് രൂപ കുറച്ച സിലിണ്ടറിന് ഇപ്പോള്‍ 73.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നല്‍കേണ്ടിവരിക.