രക്തസാക്ഷിത്വത്തിന്റെ അർത്ഥമറിയാത്തവർ ജാലിയൻവാലാബാഗിനെ അപമാനിക്കുകയാണ്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് രാഹുൽഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. രക്തസാക്ഷിത്വത്തിന്റെ അർത്ഥമറിയാത്തവർ ജാലിയൻവാലാബാഗിനെ അപമാനിക്കുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. താനൊരു രക്തസാക്ഷിയുടെ മകനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂട്ടക്കൊലയുടെ ഓർമ്മകൾ നിറഞ്ഞുനിറക്കുന്ന ജാലിയൻവാലാബാഗിനെ കേന്ദ്ര സർക്കാർ ഉല്ലാസ കേന്ദ്രമാക്കി മാറ്റിയെന്നാണ് രാഹുൽഗാന്ധി കുറ്റപ്പെടുത്തുന്നത്. അതേസമയം ജാലിയൻവാലാബാഗ് നവീകരണത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസമുയർന്നിട്ടുണ്ട്.

നവീകരണത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ വിമർശനം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തള്ളി. നവീകരണം മികച്ചതാണെന്നും താൻ സംതൃപ്‌നാണെന്നുമാണ് അമരീന്ദർ സിംഗ് പറയുന്നത്.