മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോയ്ക്കും ഗോള്‍ഡന്‍ വിസ അനുവദിച്ച് യു.എ.ഇ

ദുബായ്: മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യുവനടന്‍ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ അനുവദിച്ച് യു.എ.ഇ. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ടോവിനോക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

കഴിഞ്ഞ ദിവസം വിസ സ്വീകരിക്കാന്‍ ടൊവിനോ ദുബായില്‍ എത്തുകയും ഇന്നലെ വിസ സ്വീകരിക്കുകയും ചെയ്തു.

സിനിമാ ചിത്രീകരണങ്ങളുടെ ഭാഗമായി നിരവധി തവണ ടൊവീനോ ദുബായില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ‘ഫോറന്‍സിക് ‘ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിലേക്ക് തിരിക്കാനിരിക്കവെയാണ് യാത്രാ വിലക്ക് വന്നത്. ഇതിന് ശേഷം താരമെത്തുന്നത് ഗോള്‍ഡന്‍ വിസ കൈപ്പറ്റാനാണ്.