കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും ചേര്‍ത്തുവെക്കാന്‍ കഴിയട്ടെ ; ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയര്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിലൂടെയാണ് ആശംസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.