പാരാലിമ്പിക്സില്‍ പൊന്നണിഞ്ഞ് ഇന്ത്യ; എയര്‍ റൈഫിള്‍സില്‍ ആവണി ലെഖാരയ്ക്ക് സ്വര്‍ണ നേട്ടം

ടോക്കിയോ: പാരാലിമ്പിക്സില്‍ ആദ്യ സുവര്‍ണ നേട്ടവുമായി ഇന്ത്യ. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യയുടെ ആവണി ലെഖാര സ്വര്‍ണം നേട്ടം സ്വന്തമാക്കിയത്.

ലോക റെക്കോഡോടെയാണ് അവനിയുടെ സ്വര്‍ണ നേട്ടം. 249.6 പോയിന്റോടെയാണ് അവനി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ, പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവനി സ്വന്തമാക്കി.

ചൈനയുടെ ഷാംഗ് വണ്‍ വെള്ളിയും ഉക്രൈന്റെ ഐറിന ഷേഷ്ടനിക് വെങ്കലവും നേടി.