ജ്യോതിഷപംക്തി

jyothisha pankthi

29-8-21 മുതൽ 4.9.21 വരെ…

മേട കൂർ : കാര്യങ്ങൾക്ക് ചിട്ടയും അടക്കും വരും ആത്മവിശ്വാസം ലഭിക്കും ധന നേട്ടമുണ്ടെങ്കിലും ചിലവുകൾ വർധിക്കും. തൊഴിൽ മേഖല പുരോഗതി പ്രാപിക്കും.

ഇടവ കൂർ : കർമ്മ പുഷ്ടി കാണുന്നു. ഗൃഹ സുഖം ലഭിക്കും. യാത്ര ദുരിതം ഉണ്ടാകും. കൃഷി കാര്യങ്ങളിൽ നഷ്ടം വരാം. വിദ്യയിൽ പുതിയ പാത അന്വേഷിക്കും

മിഥുന കൂർ : കുടുംബ സുഖം ലഭിക്കും. സന്താനങ്ങൾ കൊണ്ട് ഗുണം ഉണ്ടാകും. സമാധാനമായ അന്തരീക്ഷം കാണുന്നു. ദേവാലയ ദർശനഭാഗ്യം ലഭിക്കും. തൊഴിലിൽ ഉയർച്ച കാണുന്നു.

കർക്കിടക കൂർ : ധന വിഷയത്തിൽ പ്രയാസം കാണുന്നു. വാക് ദോഷം വരാതെ ശ്രദ്ധിച്ച് സംസാരിക്കുക. തൊഴിലിൽ സംതൃപ്തി ലഭിക്കും. ദൂരെ യാത്രക്ക് അവസരം ലഭിക്കും.

ചിങ്ങ കൂർ : രാജാവിനെ പോലെയുള്ള ജീവിതം . കാര്യങ്ങൾ തീരുമാനിച്ചാൽ നടപ്പിലാക്കാൻ സാധിക്കുന്നതും വിജയിക്കുന്നതുമാണ്. തൊഴിൽ മേഖലയിൽ സംതൃപ്തി ലഭിക്കും. സാമ്പത്തിക നേട്ടം ലഭിക്കും. അംഗീകാരവും അനുമോദനവും ലഭിക്കും

കന്നികൂർ : ഉന്നത വിദ്യാഭ്യാസത്തിന് അർഹത ലഭിക്കും. വിദേശത്തു പോയി പഠിക്കാനും തൊഴിലിനും അവസരം ലഭിക്കും. സാമ്പത്തിക ബാധ്യത ഉണ്ടാകുമെങ്കിലും അവയെ തരണം ചെയും . തൊഴിൽ മേഖലയിൽ സമാധാനവും പുരോഗമനവും ലഭിക്കും.

തുലാം കൂർ : സമാധാനം സന്തോഷം ഇവ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാക്കും. കച്ചവടക്കാർക്ക് അനുകൂലമായ സ്ഥിതി ഉണ്ടാകും. കുടുംബ സുഖം ലഭിക്കും

വൃശ്ചികക്കൂർ : ഗൃഹ സുഖം, വാഹന നേട്ടം, തൊഴിൽ പുഷ്ടി സന്താനങ്ങളെ കൊണ്ട് സമാധാനം ഇവ ലഭിക്കും. യാത്രാ ക്ലേശം കാണുന്നു.

ധനു കൂർ : കർമ്മ രംഗത്ത് ഉയർച്ചയും മേന്മയും ഉണ്ടാക്കും. സഹോദര സഹായം ലഭിക്കും. ഗുരുക്കന്മാരുടെയും പിതാവിന്റെയും പൂർവികരുടെയും അനുഗ്രഹം കാണുന്നു.

മകരക്കൂർ : ദേശത്തിന്റെ മുഖ്യ സ്ഥാനം വഹിക്കുവാൻ സാഹചര്യം അനുകൂലം. പ്രതിക്ഷിക്കുന്ന രീതിയിൽ ധന വരുമാനം ലഭിക്കും.

കുംഭക്കൂർ : കുടുംബ സുഖം ലഭിക്കും. ധന നേട്ടം, സഹോദര ഗുണം ഇവ ലഭിക്കും. തൊഴിൽ മേഖല അനുകൂലം. യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകും.

മീനക്കൂർ : വിഷമകരമായ സാഹചര്യം തരണം ചെയ്ത് ഉദ്ദേശ കാര്യം നേടിയെടുക്കും. തൊഴിൽ മേഖലയിൽ സംഘർഷഭരിതമായ സാഹചര്യം ഉണ്ടാകുമെങ്കിലും കാര്യ പ്രാപ്തിയോടെ സമാധാന അന്തരീക്ഷം ഉണ്ടാക്കും. കുടുംബ സുഖം ലഭിക്കും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology