തമ്മില്‍ തല്ലാണ് കോണ്‍ഗ്രസിന്റെ പരാജയം, ഇന്നത്തെ തലമുറ അവജ്ഞയോടെ കാണുന്നെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: തമ്മില്‍ തല്ലാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് ഷിബു ബേബി ജോണ്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തനിക്ക് തോന്നുന്നില്ലെന്നും, ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത് തമ്മിലടിയാണ്. തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണമെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ പരാമര്‍ശം.

ഇത്രയും കാലം കഴിഞ്ഞിട്ടും ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന്, ിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഎം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.