വാഷിംഗ്ടണ്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ടസ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക. അഫ്ഗാന്‍ ഐഎസ് ശക്തി കേന്ദ്രമായ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.
ഞങ്ങള്‍ ലക്ഷ്യം കണ്ടെന്നും, ഐഎസ് നേതാവിനെ വധിച്ചതായും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.
കാബൂളിലെ ചാവേര്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികരുള്‍പ്പടെ 170 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

