സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കും; നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് പി രാജീവ്

കോഴിക്കോട്: സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിലുള്ള സർക്കാർ നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഫ്റ്റ് വെയർ അടിസ്ഥാനത്തിലായിരിക്കും ഇനി മുതൽ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന. കോഴിക്കോട്ട് കെഎസ്‌ഐഡിസിയുടെ മേഖല കേന്ദ്രം തുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

നോക്കുകൂലി ക്രിമിനൽ കുറ്റമാണെന്നും അത് വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പണിമുടക്കു മൂലം വ്യവസായ വളർച്ച തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.