അഫ്ഗാന്‍ വിഷയത്തില്‍ പുടിനുമായി മോദി ചര്‍ച്ച നടത്തി, കൊവിഡ് പ്രതിരോധത്തിലും സഹകരണമുണ്ടാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. അഫ്ഗാന്‍ ഭരണം താലിബാന്റെ കീഴിലായ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇരുരാഷ്ട്ര നേതാക്കളും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചു.

അഫ്ഗാന്‍ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും ചര്‍ച്ചയായി. സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.

അഫ്ഗാനിലെ സുരക്ഷാ സാഹചര്യം, കോവിഡ് വാക്സിന്‍ ഉത്പാദനത്തിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കലുമായും മോദി ചര്‍ച്ച ചെയ്തിരുന്നു.