ജ്യോതിഷപംക്തി

jyothisha pankthi
24.8.21 മുതൽ 28.8.21 വരെ :

മേട കൂർ : ഭാഗ്യഹീനമായ അവസ്ഥ. ധന നേട്ടം ഉണ്ടാകുമെങ്കിലും നഷ്ടവും ചിലവും കൂടും. തൊഴിൽ മേഖലയിൽ മന്ദത .

ഇടവ കൂർ : കൃഷി കാര്യങ്ങളിൽ താത്പര്യം ഉണ്ടാകും. ആരോഗ്യ പരമായി നല്ല സമയമല്ല. തൊഴിൽ മെച്ചപ്പെടും. വാഹനവുമായി ബന്ധപ്പെട്ട് ചിലവുകൾ വരാം

മിഥുന കൂർ : സഹായ സഹകരണങ്ങൾ ലഭിക്കും. കുടംബ കലഹങ്ങൾ രൂക്ഷമാകാതെ ശ്രദ്ധിക്കണം. ഈശ്വരാനുഗ്രഹം ഉള്ളതിനാൽ കാര്യങ്ങളിൽ ആകുലത വേണ്ട.

കർക്കടക കൂർ : വാക് ദോഷം ഉണ്ടാകാതെ നോക്കുക. തടസ്സങ്ങൾ മറികടക്കുവാൻ യഥാശക്തി ഈശ്വര സേവ ചെയുക . തൊഴിൽ മേഖലയിൽ തൃപ്തി പോര

ചിങ്ങക്കൂർ : ധീരമായ പല തീരുമാനങ്ങളിലും ദൈവാധീനം കാരണം വിജയം ലഭിക്കും. സന്താന വിഷയത്തിൽ സമാധാനം ലഭിക്കും. തൊഴിൽ മേഖലയിൽ സമ്മിശ്ര അനുഭവം

കന്നികൂർ : വിദേശ സഹായം ലഭിക്കും. തൊഴിൽ മെച്ചപ്പെടും. സാമ്പത്തിക ശ്രദ്ധ വേണം.

തുലാം കൂർ : താമസം മാറുന്നതിനെ കുറിച്ച് ആലോചിക്കും. തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അതിജീവിക്കും. തൊഴിൽ രംഗം മന്ദഗതിയിൽ .

വൃശ്ചിക കൂർ : ബന്ധങ്ങളിൽ വിള്ളൽ വരാതെ ശ്രദ്ധിക്കുക. യാത്ര തടസ്സം ഉണ്ടാകാം. തൊഴിൽ രംഗം മെച്ചം.

ധനു കൂർ : സഹോദര സഹായം ലഭിക്കും. രോഗങ്ങൾ ശല്യം ചെയ്യും. തൊഴിലിൽ ചില പ്രയാസങ്ങൾ വരാം’

മകരക്കൂർ : സമ്പത്ത് വരും. തൊഴിലിൽ ആത്മാർത്ഥത വേണം. സംശയ രോഗം പാടില്ല. തൊഴിൽ രംഗം മധ്യമം

കുംഭ കൂർ : മാനസിക സംഘർഷം ഉണ്ടാകാൻ സാധ്യത. തൊഴിൽ രംഗം മേന്മ കുറയും.

മീന കൂർ : തൊഴിലിൽ ഉയർച്ച കാണും . തണുപ്പ് സംബദ്ധിച്ച് അസുഖം വരാം. സാമ്പത്തിക രംഗം സൂക്ഷിക്കുക

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology