താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സേന; ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

കാബൂൾ: താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സേന. അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരരും അഫ്ഗാൻ സൈന്യവും തമ്മിൽ പോരാട്ടം നടക്കുന്നത്. ഫജ്‌റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാൻ സൈന്യത്തിലെ ഒരാളും കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ താലിബാൻ സേന പഞ്ച്ഷീർ പ്രവിശ്യ വളഞ്ഞിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

താലിബാന് ഇതുവരെ കീഴടക്കാൻ കഴിയാത്ത മേഖലയാണ് പാഞ്ച്ഷിർ. അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സല ഉൾപ്പെടെയുള്ളവരാണ് പാഞ്ച്ഷിറിൽ താലിബാനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.