അഫ്ഗാനിൽ ഹിന്ദു, സിഖ് വിഭാഗങ്ങൾ കടന്നുപോകുന്നത് ദുരിതപൂർണമായ കാലഘട്ടത്തിലൂടെ; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖ് വംശജരും നേരിടുന്ന പ്രശ്നങ്ങളെ സൂചിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തെ നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള മന്ത്രിയുടെ പരാമർശം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാനിൽ ഹിന്ദു, സിഖ് വിഭാഗങ്ങൾ കടന്നുപോകുന്നത് ദുരിതപൂർണമായ കാലഘട്ടത്തിലൂടെയാണ്. അവിടുത്തെ സംഭവവികാസങ്ങൾ എന്തുകൊണ്ടാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരേണ്ടതെന്ന് സാധൂകരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 23 അഫ്ഗാൻ സിഖ് വംശജരും ഹിന്ദുക്കളും ഉൾപ്പടെ 168 പേരെ ഇന്ത്യയിലേക്കെത്തിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്താൻ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടുന്നതിനുള്ള നിർബന്ധിത താമസ കാലയളവ് 11 വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.