കെനിയ: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അമിത് ഖത്രിയ്ക്ക്. 10 കിലോമീറ്റര്‍ നടത്തത്തിലാണ് ഇന്ത്യന്‍ യുവതാരം രണ്ടാമത് ഫിനിഷ് ചെയ്ത് മെഡല്‍ നേട്ടം സ്വന്തമാക്കിയത്.
42:17.94 മിനിട്ടിലാണ് ഖത്രി 10 കിലോമീറ്റര്‍ ഫിനിഷ് ചെയ്തത്. ആദ്യലാപ്പ് തൊട്ട് ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഖത്രി അവസാന രണ്ട് ലാപ്പുകളില്‍ പിന്നോട്ട് പോയതിനെത്തുടര്‍ന്നാണ് രണ്ടാം സ്ഥാനത്തേക്ക് വീണത്.
ഈ ഇനത്തില്‍ കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണി സ്വര്‍ണം നേടി. 42:10.84 മിനിട്ടിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. സ്പെയിനിന്റെ പോള്‍ മഗ്രാത്തിനാണ് വെങ്കലമെഡല്‍.
ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്. എന്നാല്‍ ആ പ്രകടനം ലോകചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുക്കാന്‍ താരത്തിനായില്ല. 40:40.97 മിനിട്ടാണ് ഈ ഇനത്തിലെ ഖത്രിയുടെ മികച്ച സമയം.

