ദുബായ്: രാജസ്ഥാന്‍ റോയല്‍സിലെ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോസ് ബട്ട്ലര്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കുണ്ടാവില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം അവധിയിലാണ്.
സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സിലെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ബട്ട്ലറിന്റെ അഭാവം ടീമിന് വലിയ തലവേദനയായിരിക്കും. നിലവിലെ പോയിന്റ് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. സെപ്തംബറില്‍ യുഎഇയിലാണ് ബാക്കി മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.
നേരത്തെ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്കും ജോഫ്രെ ആര്‍ച്ചറും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചിരുന്നു.

