ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും പൂട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ചിത്രം പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു. പീഡനത്തിനാരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫോട്ടോയായിരുന്നു രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

നേരത്തേ, ഇതേ കാരണം ചൂണ്ടിക്കാട്ടി ട്വിറ്ററും രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താത്ക്കാലികമായി വിലക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

രാഹുലിന്റെ പോസ്റ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ സമൂഹമാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.