ന്യൂഡൽഹി: കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. അടുത്ത ലോക്സഭാ ഇലക്ഷൻ നടക്കുന്ന 2024 ൽ എങ്കിലും കോൺഗ്രസിന് അവരുടെ പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പരിഹസിച്ചു. ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ രാഷ്ട്രീയത്തിലേക്ക് വന്നതല്ലെന്നും രാഷ്ട്രീയം ഇന്ത്യയുടെ കായികരംഗത്തേക്ക് പ്രവേശിച്ചപ്പോൾ താനും അതിന്റെ ഭാഗമായി തീർന്നതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് സ്‌പോർട്‌സിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ഏതൊരു പ്രവർത്തനത്തിനും താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും എന്നാൽ സ്ഥലപരിമിതിയാണ് ഇന്ന് രാജ്യം നേരിടുന്ന വലിയൊരു പ്രശ്‌നമെന്നും അദ്ദേഹം വിശദമാക്കി.

