അബുദാബി: അഫ്ഗാനില്‍ നിന്നിരുന്നെങ്കില്‍ തൂക്കിലേറപ്പെട്ടേനെയെന്ന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. അഫ്ഗാന് താലിബാന് പിടിയിലായപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി രാജ്യംവിട്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വിശദീകരണവുമായി അഷ്റഫ് ഗനി തന്നെ രംഗത്തുവന്നിരിക്കുന്നത്.
ഇപ്പോള്‍ എമിറേറ്റ്സിലാണുള്ളത്, അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്, അഫ്ഗാനിലേക്ക് തിരികെ വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, ഹെലികോപ്റ്റര്‍ നിറയെ പണവുമായാണ് കടന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, അഫ്ഗാനില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അഫ്ഗാന്കാരുടെ കണ്മുന്നില് അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറപ്പെട്ടേനെ എന്ന് അഷ്റഫ് ഗനി പറഞ്ഞു
നിലവില്‍ സക്കാരുമായി നടത്തിവരുന്ന അനുരഞ്ജന ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇപ്പോള്‍ അബ്ദുള്ള അബ്ദുള്ളയും മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും ഗനി അറിയിച്ചു.

