കോട്ടയം: കോണ്‍ഗ്രസിലെ അഴിച്ചുപണികള്‍ പുരോഗമിക്കെ ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പ്രതിഷേധ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തും നഗരത്തിലെ വിവിധ ഭാഗങ്ങളിലുമായാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസ് തലപ്പത്തേക്ക് കഞ്ചാവ് കടത്തും ചൂതാട്ടകേന്ദ്രവും നടത്തുന്നവനുമാണോയെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോയെന്ന ചോദ്യവും പോസ്റ്ററില്‍ ഉയര്‍ത്തിയിട്ടുണ്ട്.
കോട്ടയം ഡിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് നാട്ടകം സുരേഷ്, യൂജിന്‍ തോമസ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരിക്കുന്നത്.
ഡിസിസി അന്തിമ പട്ടിക പൂര്‍ത്തിയായെന്നും, പുനസംഘടന ഉടന്‍ ഉണ്ടായേക്കുമെന്നാണ് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍.

