സോഷ്യല്‍ മീഡിയ വഴി തീവ്രവാദ പ്രചരണം, കണ്ണൂരില്‍ രണ്ട് ഐസിസ് യുവതികളെ എന്‍ഐഎ പിടികൂടി !

കണ്ണൂര്‍: കണ്ണൂരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഐസിസ് പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ എന്‍ഐഎ പിടികൂടി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്.

സമാനമായ കേസില്‍ അറസ്റ്റിലായ മുസാദ് അന്‍വറിന്റെ കൂട്ടാളികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ഐസിസിനു വേണ്ടി ‘ക്രോണിക്കിള്‍ ഫൗണ്ടേഷന്‍’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമങ്ങള്‍ വഴി തീവ്രവാദം പ്രചരിപ്പിച്ചെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

നേരത്തെ, സമാന സംഭവത്തിന് മംഗലാപുരത്ത് നിന്നും പിടിയിലായ അമീര്‍ അബ്ദുള്‍ റഹ്‌മാനും നല്‍കിയ സൂചനയിലൂടെയാണ് കണ്ണൂരിലെ യുവതികളിലേക്ക് എന്‍ഐഎ സംഘം എത്തിപ്പെട്ടത്. ആറ് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.

മാത്രമല്ല, മറ്റ് ഏഴുപേരടങ്ങുന്ന സംഘം കേരളത്തില്‍ ഐസിസ് പ്രചാരണം നടത്തുന്നതായും എന്‍ഐഎ വെളിപ്പെടുത്തിയിട്ടുണ്ട്.