കൊച്ചി: കോവിഡ് വാക്‌സിൻ രണ്ടുഡോസ് സ്വീകരിച്ചവർക്ക് മൂന്നാം ഡോസ് നൽകാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. അധിക ഡോസിന് അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. മൂന്നാം ഡോസ് നൽകുന്നതിനുള്ള മാർഗ രേഖ ഇല്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു.
കണ്ണൂർ സ്വദേശി ഗിരികുമാറാണ് കോവിഡ് വാക്‌സിന്റെ അധിക ഡോസ് നൽകാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കൊവാക്‌സിൻ സൗദി അംഗീകരിക്കുന്നില്ലെന്നും അതിനാൽ അധിക ഡോസ് നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഗിരികുമാർ കോടതിയിൽ ഹർജി സമർപ്പിച്ചത്.

