മലയാള ചിത്രമായ കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ കോടതി സ്റ്റേ ചെയ്തു. ഡിസ്ട്രിക്ട് ജഡ്ജ് 5 കോടതിയാണ് തെലുങ്ക് അടക്കമുള്ള അന്യഭാഷ റീമേക്കുകള്‍ തടഞ്ഞുകൊണ്ടുളള ഉത്തരവിട്ടത്.
തങ്ങളുടെ അനുവാദമില്ലാതെയാണ് അന്യഭാഷകളിലേക്കുള്ള ചിത്രത്തിന്റെ പകര്‍പ്പവകാശം വിറ്റത് എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സഹരചയിതാക്കളില്‍ ഒരാളായ സുദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഇതേ കാരണം ഉന്നയിച്ച് സഹരചയിതാവായ നിഖിലും കോടതിയെ സമീപിച്ചിട്ടുണ്ട്.
യുവതാരങ്ങളായ അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നടി അനിഖ സുരേന്ദ്രന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

