തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ പിഴവുകളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു ഗുരുതര അനാസ്ഥകൂടി റിപ്പോര്‍ട്ട് ചെയിതിരിക്കുന്നു. തിരുവനന്തപുരത്ത് ആദ്യഡോസ് കോവിഡ് വാക്‌സിനെടുക്കാന്‍ എത്തിയ യുവതിക്ക് രണ്ടുഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം ജില്ലയിലെ മണിയറയില്‍ വാക്‌സിനെടുക്കാനെത്തിയ 25-കാരിക്കാണ് രണ്ടുഡോസും ഒരുമിച്ച് കുത്തിവച്ചിരിക്കുന്നത്. യുവതി ഇപ്പോള്‍ ജനറല്‍ ആശുപ്രതിയില്‍ നിരീക്ഷണത്തിലാണ്.
എന്നാല്‍ വാക്‌സിന്‍ എടുത്തതാണോ എന്ന് യുവതിയോട് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് പറഞ്ഞശേഷമാണ് കുത്തിവയ്പ്പെടുത്തതെന്നുമാണ് ജീവനക്കാരുടെ വാദം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ അപാകതകളും, പോരായ്മകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിനു നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു, ഇതിന് പിന്നാലെയാണ് ഈ ഗുരുതര അനാസ്ഥയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

