പ്രിയപ്പെട്ട മമ്മൂട്ടി . . ! മെഗാസ്റ്റാറിന് ആശംസകളുമായി മന്ത്രി വീട്ടിലെത്തി

കൊച്ചി: സിനിമാ ലോകത്ത് അരനൂറ്റാണ്ട് പിന്നിട്ട നടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് മന്ത്രി ആശംസ അറിയിച്ചത്.

സന്ദര്‍ശനവേളയിലെ ചിത്രം പങ്കുവെച്ച് റിയാസ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട മമ്മൂട്ടി.. അഭിനയ ജീവിതത്തിന്റെ 50 വര്‍ഷം, എന്ന് ചിത്രത്തിനൊപ്പം മന്ത്രി കുറിച്ചു.

നേരത്തെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രന്‍ മമ്മൂട്ടിയെ ആദരിച്ചത്.