കൊച്ചി: കേരളീയര്‍ ഒരുദിവസം അകത്താക്കുന്ന ശരാശരി മദ്യം അഞ്ചുലക്ഷം ലിറ്ററിലധികമെന്ന് റിപ്പോര്‍ട്ട്. ഇത്രതന്നെ ബിയറും, മൂവായിരം ലിറ്ററിലധികം വൈനും കുടിച്ചുതീര്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിലെ കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു.
ബിവറേജസ് കോര്‍പ്പറേഷന്‍ വിവരാവകാശപ്രകാരം നല്‍കിയ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ബിവറേജസിന്റെ 265 ഔട്ട് ലെറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട് ലെറ്റുകള്‍, 740 ബാറുകള്‍ വഴിയാണ് ഇത്രയും മദ്യം വിറ്റത്. അഞ്ചുവര്‍ഷം 94.22 കോടി ലിറ്റര്‍ മദ്യം വിറ്റെങ്കിലും ഇതില്‍നിന്ന് സര്‍ക്കാരിനുലഭിച്ച ലാഭം എത്രയെന്നുവ്യക്തമല്ല.
2016-17-ല്‍ 85.93 കോടിയും 2017-18 വര്‍ഷം 100.54 കോടിയും ലാഭംകിട്ടി. ബാക്കിവര്‍ഷത്തെ ലാഭം കണക്കാക്കുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47,624 കോടിയുടെ മദ്യം വിറ്റപ്പോള്‍ സര്‍ക്കാരിനു കിട്ടിയ ലാഭം 503.52 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

