അട്ടപ്പാടി: കോവിഡ് പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സഹായ ഹസ്തവുമായി ചാണ്ടി ഉമ്മന്‍. അട്ടപ്പാടി പുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലേക്ക് പത്തു സ്മാര്‍ട്ട് ഫോണുകളാണ് ചാണ്ടി ഉമ്മന്‍ വിതരണം ചെയ്തത്. സ്‌ക്കൂളിലെ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് വിതരണം.
ഇതിന് പുറമെ അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്ന 15 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്നും, 58 ഫോണുകള്‍ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തിരുന്നുവെന്നു ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
മാത്രമല്ല, ഒരു ജില്ലയില്‍ 100 ഫോണുകള്‍ വിതരണം ചെയ്യാനാണ് ശ്രമം, ഇതിനായി പല വ്യക്തികളും സ്ഥാപനങ്ങളും സഹായിയ്ക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്നവരെ സഹായിക്കുന്നതിനായി ചാണ്ടിഉമ്മന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തണലേകാം കരുത്തേകാം എന്ന പദ്ധതിയുടെ ഭാഗമായാണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തത്.
ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്നവരെ സഹായിക്കുന്നതിനായി ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് തണലേകാം കരുത്തേകാം എന്ന പദ്ധതി.

