മെസ്സിയെ ഇനി നെയ്മറിനും, എംബാപ്പെയ്ക്കുമൊപ്പം കളത്തില്‍ കാണാം, വമ്പന്‍ താരനിരയൊരുക്കി പിഎസ്ജി

ഒടുവില്‍, അത് ഉറപ്പായി . . . മെസ്സി ഇനി പാരിസ് പടകള്‍ക്കൊപ്പം പന്തുതട്ടും. മെസ്സി പിഎസ്ജിയിലേക്ക് ചെക്കേറിയെന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെസ്സിയുമായി വീണ്ടും ഒരുമിക്കുകയാണെന്ന് നെയ്മറും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.

മെസിക്കായി മൂന്നു വര്‍ഷത്തെ കരാറാണ് പി.എസ്.ജി തയാറാക്കുന്നതെന്നും, പ്രതിവര്‍ഷം 35 മില്യണ്‍ യൂറോ വീതം വേതനം നല്‍കുമെന്നുമാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബാഴ്സയില്‍ 10-ാം നമ്പര്‍ ജേഴ്സിയായിരുന്നു മെസിയുടേത്. നിലവില്‍ പി.എസ്.ജിയില്‍ നെയ്മറാണ് 10-ാം നമ്പര്‍. തന്റെ ജേഴ്സി നമ്പര്‍ മെസിക്കു നല്‍കാന്‍ നെയ്മര്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് 19-ാം നമ്പര്‍ ജഴ്സി മതിയെന്നു മെസ്സി വ്യക്തമാക്കിയതായി പി.എസ്.ജി. വൃത്തങ്ങള്‍ അറിയിച്ചു.

കിലിയിന്‍ എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ്, എയ്ഞ്ചല്‍ ഡിമരിയ തുടങ്ങിയ വമ്പന്‍ താര നിര തന്നെ സ്വന്തമായുള്ള ടീമാണ് പിഎസ്ജി. മെസ്സി കൂടി എത്തുന്നതോടെ പിഎസ് ജി വേറെ ലെവലാകും എന്നതില്‍ സംശയമില്ല. വരുന്ന വാരാന്ത്യത്തിലെ ലീഗ് മത്സരങ്ങളില്‍ മെസ്സയെ പിഎസ് ജിയുടെ ജേഴ്‌സിയില്‍ കളത്തില്‍ കാണാം.