കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, പരിശോധനകള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ !

ചെന്നൈ: കേരളത്തിലെ കോവിഡ് കേസുകള്‍ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് മന്ത്രിമാരുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ പരിശോധനകള്‍ നടത്തുന്നത്.

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനിലാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യം, ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സീന്‍ എടുത്ത രേഖയോ ഇല്ലാതെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന നിബന്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിശോധനകള്‍ തുടരുമെന്നും, രേഖകളില്ലാത്തവര്‍ക്ക് പരിശോധനാ സൗകര്യം ഒരുക്കുമെന്നും, മുന്‍കരുതല്‍ നടപടി മാത്രമാണെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യം അറിയിച്ചു.