തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഓഫീസും ഇ- ഓഫീസാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് 44 വകുപ്പിന് കീഴിലെ എല്ലാ ഓഫീസും ഇ-ഓഫീസാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെ തുടര്‍ന്ന് 19 വകുപ്പിലെ ഫയലുകള്‍ പൂര്‍ണമായും ഇ-ഓഫീസിലേക്ക് മാറ്റിയതായി. കെജിഒഎ സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.
എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുന്നതോടെ സര്‍ക്കാരിന്റെ മുഖച്ഛായ മാറുമെന്നും, നിയമനം, സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യാനായി എസ്റ്റാബ്ലിഷ്മെന്റ് സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നുണ്ടെന്നും, വിരമിക്കുന്ന ദിവസം എല്ലാ സര്‍വീസ് ആനുകൂല്യവും ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാത്രമല്ല, സംസ്ഥാനത്ത് നടക്കുന്ന കോവിഡ് വാക്സിന്‍ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.