കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; പോത്തീസ് 1000 പേരുടെ വാക്‌സിന്‍ ചിലവ് വഹിക്കണം !

കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടി. ജില്ലയിലെ 1000 അതിഥി തൊഴിലാളികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള ചെലവ് പോത്തീസ് നല്‍കണം. എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ, കോവിഡ് നിബന്ധനകള്‍ ലംഘിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സും നഗരസഭറദ്ദാക്കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പിന്‍വാതിലൂടെആളുകളെ പ്രവേശിപ്പിച്ച് കച്ചവടം നടത്തിയത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നഗരസഭയുടെ നടപടി.