തിരുവനന്തപുരം: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക – കായിക മേഖലയില്‍ സുശക്തമായ ഭാരതം സ്വപ്നം കണ്ട രാജീവ് ഗാന്ധിയോടുള്ള ഏറ്റവും വലിയ ആദരമായിട്ടാണ് പരമോന്നത കായിക പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്നും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ തമസ്‌കരിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഈ നടപടിയിലൂടെ പുറത്തു വരുന്നത്, ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി
ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഖേല്‍ രത്‌ന പേരുമാറ്റി മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌ക്കാരം എന്നാക്കിയിരുന്നു. ജനങ്ങളില്‍നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദീകരണം.
എന്നാല്‍, മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്‌ക്കാരത്തിന്റെ മാറ്റത്തിനെതിരെ കോണ്‍ഗ്രസ്സ് കളത്തിലിറങ്ങുമോ എന്ന് കണ്ടറിയണം.

