തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍. രോഗലക്ഷണമില്ലാത്തവര്‍ക്കും, മൈല്‍ഡ് രോഗലക്ഷണമുള്ളവര്‍ക്കും പത്ത് ദിവസമാണ് ഹോം ഐസലേഷന്‍. എന്നാല്‍, രോഗതീവ്രത കൂടിയവര്‍ 20 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് പുതുക്കിയ മാര്‍ഗരേഖയിലെ നിര്‍ദേശം.
അതേസമയം, ആശുപത്രി വിട്ടാലും രോഗതീവ്രത കൂടിയവര്‍ 20 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കണം. രോഗം ഗുരുതരമാകുന്നുണ്ടോ എന്ന് അറിയുന്നതിനും മറ്റും വേണ്ടിയാണ് തീവ്രത കൂടിയവര്‍ക്ക് 20 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയുന്നത്.
രോഗം തീവ്രമായാലും അല്ലെങ്കിലും പോസിറ്റീവ് ആയവര്‍ 17 ദിവസം ഐസലേഷനില്‍ കഴിയണമെന്നാണ് നിലവിലെ മാര്‍ഗരേഖ അതിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചിട്ട് ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ പ്രധാനമായ ഒരു മാറ്റം വരുന്നത് ഇപ്പോഴാണ്.

