ഡല്‍ഹി: ബോളിവുഡ് റാപ്പര്‍ യോ യോ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡനത്തിന് പരാതി നല്‍കി ഭാര്യ ശാലിനി തല്‍വാര്‍. ഹണി സിങ് ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയിരിക്കുന്നത്.
ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. പ്രതിമാസം 4 കോടി രൂപയോളം വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് ശാലിനി തല്‍വാര്‍ പറയുന്നു.
മാത്രമല്ല, നിരവധി സ്ത്രീകളുമായി ഹണി സിങ് ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 20 കോടി രൂപയാണ് ശാലിനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഓഗസ്റ്റ് 28നകം ഇത് സംബന്ധിച്ച് മറുപടി നല്‍കണമെന്നാണ് ഹണി സിങ്ങിനോട് കോടതി അറിയിച്ചിരിക്കുന്നത്.

