തിരുവനന്തപുരം:ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ പി. വി. സിന്ധുവിനെ അഭിനന്ദിച്ച് കേരള നിയമസഭ. ഇന്നലെ നടന്ന സഭാ സമ്മേളനത്തിലാണ് സിന്ധുവിന് കേരളം അഭിനന്ദനം അറിയിച്ചത്.
ഈ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയതതെന്നും, വനിതകളുടെ ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ടെന്നും, വനിതാ കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്നും സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു.
ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. സ്‌കോര്‍- 21-13, 21-15. ടോക്കിയോയില്‍ വെങ്കലം നേടിയതോടെ സിന്ധു തുടര്‍ച്ചയായി രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. ടോക്കിയോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

