കവര്‍ച്ചക്കാരായ കുറുവാ സംഘം കേരളത്തില്‍ ! അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് . . .

പാലക്കാട്: കവര്‍ച്ചക്കാരായ കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അപകടകാരികളായ എഴുപത്തിയഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകല്‍ ആക്രിസാധനങ്ങളും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലെത്തി വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കുറുവകള്‍ കവര്‍ച്ച നടത്തുന്നത്. എതിര്‍ക്കുന്നവരെ ആക്രമിക്കാനും വേണമെങ്കില്‍ വകവരുത്താനും മടിയില്ലാത്തവരാണ് കുറുവകള്‍ എന്ന് പൊലീസ് വ്യക്തമാക്കുന്നു.

കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. എന്നാല്‍, പ്രത്യേകമൊരു താവളം ഇവര്‍ക്കില്ല. അതിര്‍ത്തികളില്‍ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്നും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.