കേരളത്തിലെ കോവിഡ് വര്‍ദ്ധന; പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക

covid

ബംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയതായി കര്‍ണാടക ഉത്തരവിറക്കി.

സന്ദര്‍ശനത്തിന് പോയിവരുന്നവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.

കൂടാതെ, അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിക്കും.

കേരളത്തില്‍ കോവിഡ് കേസുകള്‍ അടിക്കടി കൂടിവരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയ്ക്ക് കര്‍ണാടകത്തിന്റെ തീരുമാനം.