മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തിനടുത്ത് വന്‍ കയ്യേറ്റം

രാജകുമാരി: മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോടു ചേര്‍ന്ന റവന്യൂഭൂമിയില്‍ വന്‍കൈയേറ്റം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നീലക്കുറിഞ്ഞികള്‍ പൂക്കാറുള്ള മലമുകളിലെ പുല്‍മേടുകള്‍ വെട്ടിതെളിച്ച് കൃഷിഭൂമി ഒരുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനായി താല്‍ക്കാലിക ഷെഡ്ഡും നിര്‍മ്മിച്ചിട്ടുണ്ട്.

പൂപ്പാറ വില്ലേജില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്ത് നീലക്കുറിഞ്ഞി ഉള്‍പ്പടെ അതീവ പ്രാധാന്യമുള്ള നിരവധി ചെറു സസ്യങ്ങള്‍ കാണപ്പെടുന്നുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിലാണ് കയ്യേറ്റം നടക്കുന്നതെന്നാണ് ആരോപണം.

കയ്യേറ്റം തകൃതിയായി പുരോഗമിക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇതിനോട് കണ്ണടച്ച മട്ടിലാണ്.