വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാന്‍ അനുമതി !

ന്യൂഡല്‍ഹി: കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക തീരുമാനവുമായി ഇന്ത്യ. വാക്സിനുകള്‍ സംയോജിപ്പിക്കാന്‍ വിദഗഗ്ദ്ധ സമിതി ശുപാര്‍ശ നല്‍കി.

ഇന്ത്യയുടെ കോവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാനാണ് സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാക്സിനുകള്‍ സംയോജിപ്പിക്കുന്നതിലൂടെ ഫലപ്രാപ്തി കൂടുമോയെന്നാണ് പരിശോധന. വെല്ലൂര്‍ മെഡിക്കല്‍ കോളേജിനാണ് പരീക്ഷണനാനുമതി നല്‍കിയിരിക്കുന്നത്.

വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ, പല രാജ്യങ്ങളും വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു.

വാക്‌സിന്‍ സംയോജനത്തിലൂടെ ഫലപ്രാപ്തി വര്‍ദ്ധിച്ചാല്‍ കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ വലിയ മുന്നേറ്റം തന്നെയാവും പരീക്ഷണം.