ചെന്നൈ: മുന്‍കാല സിനിമാ താരം ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. സംഭവം വന്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം മരണവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി എത്തിയത്.
താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നതെന്നും, തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്, ആരോ തന്നേക്കുറിച്ച് ഒരു മോശംവാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിക്കുകയും, മെസേജ് അയക്കുകയും ചെയ്തത്, ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം വ്യക്തമാക്കി.

