സര്‍ക്കാരിന്റെ നാല് പദ്ധതികള്‍ ഏകോപിപ്പിച്ച് നവകേരളം കര്‍മ്മപദ്ധി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നാല് പദ്ധതികള്‍ ഏകോപിപ്പിച്ച് നവകേരളം കര്‍മ്മപദ്ധി രൂപീകരിക്കാന്‍ തീരുമാനം. ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പ്പെടുത്തിയാണ് നവകേരളം കര്‍മ്മപദ്ധി രണ്ടിനായി തീരുമാനമെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായും പദ്ധതി നടത്തിപ്പിനായി നവകേരളം കര്‍മ്മപദ്ധതി സെല്‍ രൂപീകരിക്കും.

കര്‍മ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും, സംഘടനാ സംവിധാനം ചിട്ടപ്പെടുത്താനുമായി മൂന്നു വര്‍ഷത്തേക്ക് 88 തസ്തികകള്‍ ഒരുക്കും, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോര്‍ഡിനേറ്ററെയും നിയമിക്കും.