മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നു പോലീസ്. അതിനാല്‍ തന്നെ ശില്‍പയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
മാത്രമല്ല, ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും, കുന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ പൊലീസ് ചുമതലപ്പെടുത്തിയ ഓഡിറ്റര്‍മാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടു സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ നടിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കുന്ദ്രയുടെ ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതി തള്ളി. രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

