മലയാളത്തിലെ മികച്ച സൈന്റിഫിക് ത്രില്ലര്‍ ചിത്രമായ ഫോറന്‍സിക് ബോളിവുഡിലേക്ക്. ടോവിനോ തോമസും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ബോളിവുഡ് റിമേക്കില്‍ രാധിക ആപ്തേയും വിക്രാന്ത് മസേയും പ്രധാന വേഷത്തിലെത്തും. ടൊവിനോ തോമസ് അവതരിപ്പിച്ച ഫോറന്‍സിക് ഓഫീസറുടെ വേഷമാകും വിക്രാന്ത് കൈകാര്യം ചെയ്യുക.
മലയാളത്തില്‍ അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നൊരുക്കിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് വിശാല്‍ ഫൂറിയ ആണ്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല, വരുണ്‍ ബംഗ്ല എന്നിവരും സോഹം റോക്സ്റ്റാറിന്റെ ബാനറില്‍ ദീപക് മുകുതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇന്റലിജന്റ് ഫിലിം എന്നായിരുന്നു ഫോറന്‍സിക് മലയാളം പതിപ്പിനെക്കുറിച്ച് വിക്രാന്ത് മസേയുടെ പ്രതികരണം.

