വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങി നടിയും പോണ്‍ താരവുമായ മിയ ഖലീഫ. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് താരം ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് മിയ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണ്‍ പത്തിനായിരുന്നു സ്വീഡിഷ് ഷെഫായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമായുള്ള മിയയുടെ വിവാഹം.
ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും, എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും, ഞങ്ങള്‍ തമ്മില്‍ പരിഹരിക്കാനാവത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്, യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങള്‍ ഈ അദ്ധ്യായം അവസാനിപ്പിക്കുകയാണെന്നും മിയ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.
പോണ്‍ താരമെന്ന നിലയില്‍ പ്രശസ്തയായ താരം ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് രംഗത്തുനിന്നും പിന്‍വാങ്ങിയത്. ശേഷം, പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിരുന്നു.

