ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേഷന്‍; സ്റ്റോറി ടെസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സിലേറ്റ് ചെയ്യാം !

instagram

യൂത്തിനിടയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേഷന്‍ എത്തി. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ടെസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ഇനി വിവര്‍ത്തനം ചെയ്യും.

ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന സ്റ്റോറിയില്‍ അറിയാത്ത ഭാഷയിലുള്ള ടെക്സ്റ്റ് ആണ് നല്‍കിയിരിക്കുന്നതെങ്കില്‍ ഇത് ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാം. സ്റ്റോറി പോസ്റ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി കാണാനാവുന്ന ‘സീ ട്രാന്‍സലേഷന്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ആവശ്യമുള്ള ഭാഷയില്‍ വിവര്‍ത്തനം ചെയ്യാം.

ഹിന്ദി, ജാപ്പനീസ്, പോര്‍ച്ചുഗീസ്, അറബിക് തുടങ്ങിയവ ഉള്‍പ്പെടെ 90 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇത് തന്നെയാണ് പുതിയ അപ്‌ഡേഷന്റെ പ്രധാന സ്വീകാര്യതയും.