കേന്ദ്രം നൽകിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല: ആരോപണവുമായി ആരോഗ്യ മന്ത്രി

covid

ന്യൂഡൽഹി: കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. കേന്ദ്രസർക്കാർ നൽകിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നൽകിയ വാക്സിൻ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതൽ ഡോസുകൾ നൽകാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി എംപിമാരോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിന്റെയും അവയുടെ ഉപയോഗത്തിന്റെയും കണക്കുകളെ കുറിച്ചും അദ്ദേഹം എംപിമാരെ അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ കോവിഡ് കേസുകൾ കൂടി വരുന്നതിനെതിരെ ആരോഗ്യമന്ത്രി വിമർശനം ഉന്നയിക്കുകയും ചെയ്തു.