തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രത്യേക പരിഗണനയും ലഭിക്കുന്നില്ലെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരമൊരു പരിഗണന താൻ പ്രതീക്ഷിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അനാവശ്യമായ ഒരു കാര്യം പറഞ്ഞാൽ സ്വീകരിക്കുന്ന ആളല്ല മുഖ്യമന്ത്രി. അദ്ദേഹം അനാവശ്യമായ ഒരു കാര്യം പറയുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ സാങ്കേതിക വിദ്യയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമുള്ള സമയം മാത്രം ഓഫീസിലിരുന്ന ശേഷം പരമാവധി സ്പോട്ടിലെത്തി പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയാണ് ചെയ്യുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം വിശദീകരിച്ചു.

