വാരാണസി: വാരാണസിയിൽ വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന വലിയ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്, പൊതുമേഖലയിലടക്കം 1500 കോടി രൂപയുടെ വികസന പദ്ധതികളാണ് വാരാണസിയിൽ നടത്താനൊരുങ്ങുന്നത്.
വാരാണസിയിലെ ജനങ്ങളുടെ ജീവിത സൗകര്യം കൂട്ടുന്നതിനുള്ള പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ എത്തിയിരുന്നു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത് സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾഉദ്ഘാടനമാണ് പുണ്യ നഗരത്തിൽ അദ്ദേഹം നിർവഹിക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കാശി വിശ്വനാഥ ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം വാരാണസിയിലെത്തി.
ഗോദൗലിയയിൽ മൾട്ടി ലെവൽ പാർക്കിംഗ്, ഗംഗാ നദിയിലെ ടൂറിസം വികസനത്തിനായി റോ-റോ വെസലുകൾ, വാരണാസി-ഗാസിപൂർ ഹൈവേയിലെ മൂന്ന് വരി ഫ്‌ലൈഓവർ പാലം എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന വികസന പദ്ധതികൾ. 744 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 839 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

